*സൗഹൃദം, പ്രണയം, പീഡനം...; പാക്കിസ്ഥാനി വംശജരായ ഗ്രൂമിങ്ങ് ഗ്യാങ്ങിന്റെ ഇരകള്‍ രണ്ടര ലക്ഷം യു കെ പെണ്‍കുട്ടികള്‍! ഡ്രഗ്സ് നല്‍കി ഗ്യാങ് റേപ്പ്; സ്വന്തം മതക്കാരെ ഉപദ്രവിക്കില്ല; പാലു കൊടുത്ത കൈയ്ക്ക് കൊത്തി പാക്കികള്‍; ലോകത്തെ ഞെട്ടിച്ച മതപ്രേരിത മാനഭംഗക്കെണിയുടെ കഥ*



13-ാം വയസ്സില്‍ ഒരു ഐസ്‌ക്രീം പാര്‍ലറില്‍ വെച്ചാണ് സാമന്ത ( പേര് വ്യാജമാണ്) ഒരു ചെറുപ്പക്കാരനെ പരിചയപ്പെടുന്നത്. ഹൃദ്യമായ പെരുമാറ്റം. നന്നായി തമാശകള്‍ പറയുന്ന ജോളി ടൈപ്പ് മാന്‍. അവര്‍ ക്രമേണേ അടുത്തു. അവള്‍ക്ക് വീട്ടില്‍ നിന്ന് പോക്കറ്റ്മണി കുറച്ചേ കൊടുക്കുമായിരുന്നുള്ളൂ. അത് അവന്‍ പരിഹരിച്ചു. അവള്‍ക്ക് സ്നേഹവും, മൊബൈല്‍ ഫോണ്‍ അടക്കമുള്ള സമ്മാനങ്ങളും വാരിക്കോരി നല്‍കി. അതല്ലാം തന്റെ രക്ഷിതാക്കള്‍ തന്നതാണെന്നും, നിന്റെ രക്ഷിതാക്കള്‍ നിന്നെ ശരിക്കും സ്നേഹിക്കുന്നില്ല എന്നും അവര്‍ ഇടക്കിടെ പറയും. അവന്‍ ഒരു പാക്കിസ്ഥാനി വംശജനായ മുസ്ലീമാണെന്നും തന്റെ മതം സ്നേഹിക്കാനാണ് പഠിപ്പിക്കുന്നതെന്നും അവന്‍ ആവര്‍ത്തിക്കും.



ക്രമേണ കുട്ടിക്ക് അവനിലേക്ക് വല്ലാത്ത ആശ്രയത്വം വന്നു. അവന്റെ മറ്റ് കൂട്ടുകാരും സമന്തയുടെ കൂട്ടുകാരായി. അവര്‍ യാത്രയായി, പാര്‍ട്ടികളായി. മാതാപിതാക്കള്‍ ഇത് നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍, 'അവര്‍ നിന്നെ സ്നേഹിക്കുന്നില്ല, ഞങ്ങളാണ് നിന്റെ യഥാര്‍ത്ഥ സ്നേഹിതര്‍' എന്ന് പറഞ്ഞ് കുട്ടിയെ സംഘം, ബ്രെയിന്‍വാഷ് ചെയ്തു.



അങ്ങനെ ഒരു ദിവസമാണ് കാര്യങ്ങള്‍ കൈവിട്ടത്. ഒരു പാര്‍ട്ടിക്ക് എന്ന് പറഞ്ഞ് കാറില്‍ കൂട്ടിക്കൊണ്ടുപോയ അവള്‍ക്ക്, കാമുകന്‍ മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി. തുടര്‍ന്ന് ഒരു അടച്ചിട്ട മുറിയില്‍ വെച്ച് ഒന്നിലധികം പുരുഷന്മാര്‍ അവളെ ക്രൂരമായി പീഡിപ്പിച്ചു. ഇതിനെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ അവളുടെ അനിയത്തിയെ തട്ടിക്കൊണ്ടുപോകുമെന്നും, വീടിന് തീയിടുമെന്നും ഭീഷണിപ്പെടുത്തി. ഭയം കാരണം വര്‍ഷങ്ങളോളം അവള്‍ ഇത് രഹസ്യമായി സൂക്ഷിച്ചു. ഇത് പുറത്ത് പറയുമെന്ന് പറഞ്ഞ് വീണ്ടും വീണ്ടും ലൈംഗിക ചൂഷണം ചെയ്തു. ഒടുവില്‍ പൊലീസ് അവരെ പൊക്കിയപ്പോഴാണ് താന്‍ ഒരു ഗ്രൂമിങ് ഗ്യാങ്ങിനെ ഇരയാണെന്ന് സമന്ത തിരിച്ചറിഞ്ഞത്!



റോതര്‍ഹാം കേസിലെ ഇരയായ, സാമന്തയുടെ അനുഭവം ഒറ്റപെട്ടതല്ല. ഒന്നും രണ്ടുമല്ല, രണ്ടരലക്ഷത്തോളം പെണ്‍കുട്ടികള്‍, പാക്കിസ്ഥാനി വംശജരായ ഗ്രൂമിങ്ങ് ഗ്യാങ്ങിന്റെ ഇരകളായി എന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ്, കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്നത്! 2000 മുതല്‍ക്കുള്ള 25 വര്‍ഷത്തെ കണക്കാണിത്. ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമായ റൂപര്‍ട്ട് ലോവാണ് ഗ്രൂമിംഗ് ഗ്യാങ് പീഡനങ്ങള്‍ക്ക് ഇരയായവരുടെ മൊഴികള്‍ ബ്രീട്ടീഷ് പാര്‍ലമെന്റില്‍ വായിച്ചത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട സംഘങ്ങളിലെ ഭൂരിഭാഗം പേരും പാക്കിസ്ഥാന്‍ വംശജരാണെന്നും, മതപരമായ മുന്‍വിധികളോടെയാണ് ഇവര്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.




ഈ കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെ നാടുകടത്തണമെന്നും ലോവ് ആവശ്യപ്പെട്ടു. 'മതവും ബലാത്സംഗ സംഘങ്ങളും തമ്മില്‍ അനിഷേധ്യമായ ബന്ധമുണ്ടെന്ന് ഞങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ട് സംശയത്തിനിടമില്ലാതെ തെളിയിക്കുന്നു. അത് ഇസ്ലാം മതമാണ്. ഒരു രാജ്യമെന്ന നിലയില്‍ ഇത് തുറന്നു പറയാനുള്ള ധൈര്യം നമ്മള്‍ കാണിക്കണം. പ്രധാനമായും പാക്കിസ്ഥാനി മുസ്ലിം പുരുഷന്മാരുടെ സംഘങ്ങള്‍ വെള്ളക്കാരായ പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്യുന്നത് തികഞ്ഞ തിന്മയാണ്. എന്താണ് സംഭവിച്ചത്, എന്തുകൊണ്ട് ഇത് സംഭവിക്കുന്നു, ഇത് തടയാന്‍ എന്ത് ചെയ്യണം എന്നിവയെല്ലാം ഞങ്ങളുടെ റിപ്പോര്‍ട്ടിലുണ്ട്.'- അദ്ദേഹം പറഞ്ഞു.ഈ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ഇപ്പോള്‍ ലോകം ചര്‍ച്ചചെയ്യുകയാണ്.


സൗഹൃദം, പ്രണയം, പീഡനം.....


എല്ലാ സംഘങ്ങളുടെയും മോഡസ് ഓപ്പറന്‍ഡി ഒന്നാണ്. കൃത്യമായ നിരീക്ഷണത്തിലുടെയാണ് ഇവര്‍ ഇരകളായ പെണ്‍കുട്ടികളെ കണ്ടെത്തുന്നത്. മുസ്ലീം പെണ്‍കുട്ടികളെയും പാക്കിസ്ഥാനി വേരുകള്‍ ഉള്ളവരെയും ഇവര്‍ തൊടില്ല. മറ്റു മതക്കാരിലാണ് ഇവരുടെ കണ്ണ്. കുടുംബത്തില്‍ നിന്ന് വേണ്ടത്ര ശ്രദ്ധ കിട്ടാത്തവര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, കെയര്‍ ഹോമുകളില്‍ കഴിയുന്നവര്‍ അല്ലെങ്കില്‍ മാനസികമായി ഒറ്റപ്പെടല്‍ അനുഭവിക്കുന്നവര്‍ തുടങ്ങി, 11 മുതല്‍ 16 വരെയുള്ള പെണ്‍കുട്ടികളെയാണ് ഇവര്‍ ലക്ഷ്യമിടുക. അവരുടെ ഇമോഷണല്‍ ബ്രേക്ക്ഡൗണ്‍ മുതലെടുത്താണ്, സ്നേഹത്തിന്റെ ഹോള്‍സെയില്‍ ഡിസ്റ്റിബ്യൂട്ടര്‍മാരായും 'കെയറേട്ടന്‍മാരായും', കോട്ടിട്ട ജിഹാദികള്‍ ഇടിച്ചുകയറുന്നത്! കുട്ടികളെ അവരുടെ മാതാപിതാക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അകറ്റാന്‍ ഇവര്‍ ശ്രമിക്കും. രക്ഷിതാക്കളെക്കുറിച്ച് കുട്ടികളുടെ മനസ്സില്‍ വിഷം നിറക്കും.


സ്‌കൂള്‍ പരിസരങ്ങള്‍, ബസ് സ്റ്റോപ്പുകള്‍, ഫാസ്റ്റ് ഫുഡ് കടകള്‍, പാര്‍ക്കുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഈ സംഘങ്ങള്‍ പെണ്‍കുട്ടികളെ നിരീക്ഷിക്കുകയും സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. വിശ്വാസ്യത നേടിയെടുക്കലാണ് ആദ്യഘട്ടം. തുടക്കത്തില്‍ ഈ യുവാക്കള്‍ പെണ്‍കുട്ടികളോട് അതിയായ സ്നേഹവും കരുതലും കാണിക്കുന്നു. തങ്ങള്‍ അവരെ പ്രണയിക്കുകയാണെന്ന് വിശ്വസിപ്പിക്കുകയും അവര്‍ക്ക് ആവശ്യമായ സുരക്ഷിതത്വബോധം നല്‍കുകയും ചെയ്യുന്നു. പുതിയ മൊബൈല്‍ ഫോണുകള്‍, വിലകൂടിയ വസ്ത്രങ്ങള്‍, മേക്കപ്പ് സാധനങ്ങള്‍ എന്നിവ ആദ്യം നല്‍കുന്നു. ക്രമേണ ഈ സമ്മാനങ്ങള്‍ മദ്യം, മയക്കുമരുന്ന് എന്നിവയിലേക്കും മാറുന്നു. അങ്ങനെ ലഹരിവസ്തുക്കള്‍ സ്ഥിരമായി നല്‍കി കുട്ടികളെ അതിന് അടിമകളാക്കുന്നു. ഇതോടെ കുട്ടികള്‍ക്ക് ഈ സംഘത്തെ വിട്ടുപോകാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുന്നു.


പൂര്‍ണ്ണമായും തങ്ങളുടെ നിയന്ത്രണത്തിലായ പെണ്‍കുട്ടിയെ പ്രധാന കുറ്റവാളി ആദ്യം ലൈംഗികമായി ചൂഷണം ചെയ്യുന്നു. പലപ്പോഴും ഇത് നടക്കുന്നത് ഹോട്ടല്‍ മുറികളിലോ, ടാക്സി കാറുകളിലോ അല്ലെങ്കില്‍ ആളൊഴിഞ്ഞ വീടുകളിലോ വെച്ചായിരിക്കും. അടുത്ത ഘട്ടമായി, പെണ്‍കുട്ടിയെ ഈ സംഘത്തിലെ മറ്റ് പുരുഷന്മാര്‍ക്കും സുഹൃത്തുക്കള്‍ക്കും ലൈംഗിക ആവശ്യങ്ങള്‍ക്കായി കൈമാറുന്നു. ഇതിനെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍, അവരുടെ അശ്ലീല ചിത്രങ്ങളോ വീഡിയോകളോ കാണിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്യുന്നു. 'ഇത് നിന്റെ മാതാപിതാക്കളെ അറിയിക്കും' എന്ന് ഭീഷണിപ്പെടുത്തുന്നതോടെ കുട്ടികള്‍ ഭയം കാരണം വിവരം പുറത്തുപറയാതിരിക്കുന്നു. മാത്രമല്ല, ഇതിന് നീയും കൂടി ഉത്തരവാദിയാണ്, പിടിക്കപ്പെട്ടാല്‍ നമ്മള്‍ എല്ലാവരും മയക്കുമരുന്ന് കേസില്‍ പ്രതികളാവുമെന്നും ധാരണയും അവര്‍ കുട്ടിയില്‍ അടിച്ചേല്‍പ്പിക്കും.


കടുത്ത മര്‍ദ്ദനം, തടങ്കലില്‍ വെക്കല്‍, മയക്കുമരുന്ന് അമിതമായി നല്‍കി ബോധം കെടുത്തല്‍ തുടങ്ങിയ ക്രൂരമായ മാര്‍ഗ്ഗങ്ങളിലൂടെ കുട്ടികളുടെ പ്രതിരോധം ഇവര്‍ പൂര്‍ണ്ണമായി ഇല്ലാതാക്കുന്നു. ബ്രിട്ടീഷ് സമൂഹത്തിലെ പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യവും, വംശീയ വിവാദങ്ങള്‍ ഭയന്ന് തങ്ങളെ ചോദ്യം ചെയ്യാന്‍ പോലീസ് മടിക്കുമെന്ന കുറ്റവാളികളുടെ ധാരണയും, ഈ മോഡസ് ഓപ്പറാന്‍ഡി വര്‍ഷങ്ങളോളം തടസ്സമില്ലാതെ തുടരാന്‍ ഇവര്‍ക്ക് സഹായകരമായി ഭവിച്ചു.


'അവര്‍ക്ക് ഞാന്‍ കച്ചവടച്ചരക്ക്'


ഗ്രൂമിങ്ങ് ഗ്യാങ്ങില്‍പെട്ട ചഷയര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ ചാനല്‍ ഫോര്‍ മുഖം മറച്ച് പുറത്തുവിട്ടിരുന്നു. 'അവര്‍ എന്നെ ഒരു മനുഷ്യസ്ത്രീയായിട്ടല്ല, വെറുമൊരു കച്ചവടച്ചരക്കായിട്ടാണ് കണ്ടത്' എന്ന് ഈ പെണ്‍കുട്ടി പറയുകയുണ്ടായി. പ്രധാന കുറ്റവാളി ഇവളെ യുകെയുടെ വിവിധ നഗരങ്ങളിലുള്ള ഹോട്ടലുകളിലേക്ക് കൊണ്ടുപോകുകയും, മറ്റ് പുരുഷന്മാര്‍ക്കായി വല്‍ക്കുകയും ചെയ്തു. ദിവസവും 10 മുതല്‍ 15 വരെ പുരുഷന്മാര്‍ തന്നെ പീഡിപ്പിച്ചിരുന്നതായി അവള്‍ കോടതിയില്‍ കരഞ്ഞുപറഞ്ഞു.


റോച്ച്‌ഡെയ്ല്‍ കേസിലെ, ലൂസി എന്ന സ്യൂഡോ നെയിമില്‍ അറിയപ്പെടുന്ന പെണ്‍കുട്ടിക്ക് താന്‍ നേരിട്ട പീഡനത്തെക്കുറിച്ച് ലൂസി പലതവണ സോഷ്യല്‍ വര്‍ക്കര്‍മാരോടും പോലീസിനോടും പരാതിപ്പെട്ടിരുന്നു. എന്നാല്‍, 'നീ നിന്റെ സ്വന്തം ഇഷ്ടപ്രകാരമല്ലേ അവരുടെ കൂടെ പോകുന്നത്?' എന്ന് ചോദിച്ച് പോലീസ് അവളെ മടക്കി അയക്കുകയാണുണ്ടായത്. പൊലീസിന്റെ ഈ നിലപാട് തന്നെ കൂടുതല്‍ തകര്‍ത്തുവെന്നും, തനിക്ക് ഈ ലോകത്ത് ആരുമില്ലെന്ന തോന്നല്‍ ഉണ്ടാക്കിയെന്നും ലൂസി പിന്നീട് വെളിപ്പെടുത്തി. ഈ അവഗണന കാരണം അവള്‍ വീണ്ടും ആ ഗ്യാങ്ങിന്റെ കൈകളില്‍ തന്നെ ചെന്നകപ്പെടാന്‍ നിര്‍ബന്ധിതയായി. ഭൂരിഭാഗം പെണ്‍കുട്ടികളും പറഞ്ഞത് തങ്ങള്‍ക്ക് ഹെറോയിന്‍, മദ്യം എന്നിവ നിര്‍ബന്ധിച്ച് നല്‍കി എപ്പോഴും അര്‍ദ്ധബോധാവസ്ഥയിലാണ് കിടത്തിയിരുന്നത് എന്നാണ്. കുറ്റവാളികളില്‍ പലരും ടാക്സി ഡ്രൈവര്‍മാരായിരുന്നു. പെണ്‍കുട്ടികളെ കാറിന്റെ പിന്‍സീറ്റിലിട്ട് പീഡിപ്പിക്കുകയും, സുഹൃത്തുക്കളെ വിളിച്ച് വരുത്തുകയും ചെയ്യുന്നത് സാധാരണയായിരുന്നു എന്ന് ഇരകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ പെണ്‍കുട്ടികളുടെ തുറന്നുപറച്ചിലുകളാണ് യുകെയിലെ 'ജെയ് റിപ്പോര്‍ട്ട്'-2014 പോലുള്ള വലിയ അന്വേഷണങ്ങളിലേക്ക് വഴിതെളിച്ചതും, കുറ്റവാളികളായ നൂറുകണക്കിന് പുരുഷന്മാരെ ജയിലിലടക്കാന്‍ സഹായിച്ചതും.


2000-കളുടെ തുടക്കം മുതല്‍ ഗ്രൂമിങ് ഗ്യാങ്ങുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഈ മാഫിയയുടെ വ്യാപ്തിയും അധികാരികളുടെ പരാജയവും പൂര്‍ണ്ണമായി തുറന്നുകാട്ടിക്കൊണ്ട് ലോകത്തെ ഉലച്ച 'ജെയ് റിപ്പോര്‍ട്ട്' പുറത്തുവന്നത് 2014-ല്‍ ആയിരുന്നു. അതുകൊണ്ടുതെന്ന പലരും കരുതുന്നത്, ഈ വിവാദം 2014-ലാണ് തുടങ്ങിയതെന്ന് കരുതുന്നത്. പക്ഷേ, ലേബര്‍ പാര്‍ട്ടി എം.പി ആയിരുന്ന ആന്‍ ക്രെ്യയര്‍ തന്റെ മണ്ഡലമായ കീത്‌ലിയില്‍ ഏഷ്യന്‍ വംശജരായ പുരുഷന്മാര്‍ വെള്ളക്കാരായ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് പീഡിപ്പിക്കുന്നുണ്ടെന്ന് 2002-ല്‍ പരസ്യമായി മുന്നറിയിപ്പ് നല്‍കിയിരുന്നു. വംശീയ പരാമര്‍ശം തണുപ്പിക്കാനാണ് അയാള്‍ ഏഷ്യന്‍ വംശജര്‍ എന്ന് പറഞ്ഞത്. ശരിക്കും അത് പാക്കിസ്ഥാനി വംശജരായ ചെറുപ്പക്കാരായിരുന്നു.


200 വര്‍ഷംവരെ തടവ് എന്നിട്ടും..


ബ്രാഡ്‌ഫോര്‍ഡില്‍ നടക്കുന്ന ഇത്തരം ഗ്രൂമിങ്ങിനെക്കുറിച്ച് 'ചാനല്‍ 4' ഒരു ഡോക്യുമെന്ററി തയ്യാറാക്കി. എന്നാല്‍ ഇത് വംശീയ കലാപങ്ങള്‍ക്ക് കാരണമാകുമെന്ന് ഭയന്ന് പോലീസ് ഇതിന്റെ സംപ്രേഷണം മാസങ്ങളോളം തടഞ്ഞുവെച്ചു. റാതര്‍ഹാമില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസുകളില്‍ 5 ബ്രിട്ടീഷ്-പാകിസ്ഥാനി പുരുഷന്മാര്‍ 2010-ല്‍ ശിക്ഷിക്കപ്പെട്ടു. ഇതോടെയാണ് സംഭവം കൂടുതല്‍ ഗൌരവമുള്ളതാണെന്ന് വ്യക്തമായത്. 'ദി ടൈംസ്' പത്രത്തിന്റെ റിപ്പോര്‍ട്ടറായ ആന്‍ഡ്രൂ നോര്‍ഫോക്ക് 2012-ല്‍ നടത്തിയ അന്വേഷണത്തില്‍, വംശീയ ആരോപണം ഭയന്ന്, ഈ കേസുകള്‍ പൊലീസ് മൂടിവെക്കുകയാണെന്ന് തെളിവുകള്‍ സഹിതം പത്രത്തിലൂടെ പുറത്തുവിട്ടു. തുടര്‍ന്നാണ്, റോച്ച്‌ഡെയ്‌ലില്‍ ഒന്‍പത് പുരുഷന്മാരടങ്ങുന്ന വലിയൊരു ഗ്രൂമിങ് സംഘം ശിക്ഷിക്കപ്പെട്ടത്. ഇതോടെ ആകെ ബഹളമായി. പൊതുജനരോഷത്തെയും തുടര്‍ന്ന് റോതര്‍ഹാം കൗണ്‍സില്‍ പ്രൊഫസര്‍ അലക്സിസ് ജെയ്യുടെ നതൃത്വത്തില്‍ ഒരു സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചു. 2014 ഓഗസ്റ്റില്‍ ഈ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍, 1997 നും 2013 നും ഇടയില്‍ മാത്രം ഒരു ചെറിയ നഗരമായ റോതര്‍ഹാമില്‍ 1,400-ലധികം കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു എന്ന ഔദ്യോഗിക കണക്ക് രാജ്യാന്തര തലത്തില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിതുറന്നു.


2014ലെ ജെയ് റിപ്പോര്‍ട്ടിന് ശേഷവും യുകെയില്‍ നിരവധി കേസുകളും ശിക്ഷയുമുണ്ടായി. 2016-ലെ ഹാലിഫാക്സ് കേസായിരുന്നു ഇതില്‍ പ്രധാനം. ബ്രിട്ടനിലെ ഏറ്റവും വലിയ ചൈല്‍ഡ് സെക്ഷ്വല്‍ എക്സ്‌പ്ലോയിറ്റേഷന്‍ അന്വേഷണങ്ങളിലൊന്നായിരുന്നു ഇത്. ഈ കേസില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച 18 പുരുഷന്മാര്‍ക്ക് കോടതി ആകെ 175 വര്‍ഷത്തിലധികം തടവുശിക്ഷ വിധിച്ചു. 2018-ലെ ഹഡേഴ്സ്ഫീല്‍ഡ് കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 20 ബ്രിട്ടീഷ്-പാകിസ്ഥാനി പുരുഷന്മാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇവര്‍ക്ക് ആകെ 221 വര്‍ഷത്തെ തടവുശിക്ഷയാണ് കോടതി നല്‍കിയത്. തുടരന്വേഷണങ്ങളില്‍ 2021 ഓടെ ഈ ശൃംഖലയിലെ പ്രതികളുടെ എണ്ണം 41 ആയി ഉയര്‍ന്നു. തുടര്‍ന്നാണ് ഓപ്പറേഷന്‍ സ്റ്റൗവുഡ് ഉണ്ടായത്. റോതര്‍ഹാം പീഡനക്കേസുകളിലെ പ്രതികളെ പിടികൂടാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണിത്. ഇതിന്റെ ഭാഗമായി 2023-ലും 2024-ലുമായി നിരവധി പഴയ കേസുകള്‍ വീണ്ടും അന്വേഷിക്കുകയും പത്തിലധികം കുറ്റവാളികളെ പുതിയതായി ജയിലിലടക്കുകയും ചെയ്തു.


ടെല്‍ഫോര്‍ഡ് നഗരത്തില്‍ നടന്ന പീഡനങ്ങളെക്കുറിച്ചുള്ള 2022-ലെ അന്വേഷണറിപ്പോര്‍ട്ടില്‍, കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ അവിടെ മാത്രം ആയിരത്തിലധികം കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. പോലീസും കൗണ്‍സിലും ഈ പരാതികളെ പൂര്‍ണ്ണമായി അവഗണിച്ചതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. ബ്രിട്ടീഷ് സര്‍ക്കാര്‍ നിയോഗിച്ച ബാരോണസ് ലൂയിസ് കമ്മറ്റിയുടെ ദേശീയ ഓഡിറ്റ് റിപ്പോര്‍ട്ട് 2025 ജൂണില്‍ പുറത്തുവന്നു. കുട്ടികളെ സംരക്ഷിക്കുന്നതില്‍ യുകെയിലെ പോലീസിനും ഭരണകൂടങ്ങള്‍ക്കും കഴിഞ്ഞ 15 വര്‍ഷമായി സംഭവിച്ച 'കൂട്ടായ പരാജയം' ഈ റിപ്പോര്‍ട്ട് തുറന്നുകാട്ടി. വംശീയ അധിക്ഷേപങ്ങള്‍ ഭയന്ന് കുറ്റവാളികളുടെ വംശീയ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ മടി കാണിച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.


ഇതിനെല്ലാം ശേഷമാണ്, ഇപ്പോള്‍ ലോകം മുഴുവന്‍ ചര്‍ച്ചചെയ്യുന്ന, എം.പി. റൂപര്‍ട്ട് ലോവെയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്. 2026 ജൂണില്‍ യുകെ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട പുതിയ റിപ്പോര്‍ട്ട് ബ്രിട്ടനെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി യുകെയിലുടനീളമുള്ള 2,50,000-ത്തിലധികം പെണ്‍കുട്ടികള്‍ ഇത്തരം ഗ്രൂമിങ്ങ് ഗ്യാങ്ങുകളുടെ ഇരകളായിട്ടുണ്ടാകാം എന്ന് ഈ റിപ്പോര്‍ട്ട് കണക്കാക്കുന്നു.


പാലുകൊടുത്ത കൈക്ക് കൊത്തിയ പാക്കികള്‍


യുകെയിലെ ഏറ്റവും വലിയ രണ്ടാമത്തെ വംശീയ ന്യൂനപക്ഷമാണ് ബ്രിട്ടീഷ് പാകിസ്ഥാനികള്‍. ഇവരുടെ സംഖ്യ 16ലക്ഷം വരും. ശരിക്കും പാലുകൊടുത്ത കൈക്ക് ആഞ്ഞുകൊത്തുകയാണ് ഇവര്‍ ചെയ്യുന്നത്. സ്വന്തം നാട്ടിലെ പട്ടിണിയും ഭീകരവാദവും കാരണം അഭയാര്‍ത്ഥികളെപ്പോലെ നാടുവിട്ട് എത്തിയവര്‍ക്ക് ഇപ്പോള്‍ ശരിയ്യ നിയമം വേണം. ബ്രിട്ടീഷ് പെണ്‍കുട്ടികളെ നിര്‍ബാധം പീഡിപ്പിക്കണം!


പാക്കിസ്ഥാനികള്‍ പ്രധാനമായും മൂന്ന് ഘട്ടങ്ങളായാണ് ബ്രിട്ടനില്‍ എത്തിയത്. ലോകമഹായുദ്ധത്തിന് ശേഷം തകര്‍ന്നടിഞ്ഞ ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ വന്‍തോതില്‍ തൊഴിലാളികളെ ആവശ്യമുണ്ടായിരുന്നു. ടെക്സ്റ്റൈല്‍ മില്ലുകള്‍, സ്റ്റീല്‍ ഫാക്ടറികള്‍, പൊതുഗതാഗതം എന്നിവയില്‍ ജോലി ചെയ്യാന്‍ ബ്രിട്ടന്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ളവരെ ക്ഷണിച്ചു. 1948-ലെ ബ്രിട്ടീഷ് നാഷണാലിറ്റി ആക്ട് പ്രകാരം കോമണ്‍വെല്‍ത്ത് പൗരന്മാര്‍ക്ക് യുകെയില്‍ വരാനും താമസിക്കാനും എളുപ്പത്തില്‍ അനുമതി ലഭിച്ചിരുന്നു. 1965ലാണ് അടുത്ത വ്യാപക കുടിയേറ്റം നടന്നത്. പാകിസ്ഥാന്‍ ഭരണകൂടം മിര്‍പൂരില്‍ , മംഗ്ല ഡാം നിര്‍മ്മിച്ചപ്പോള്‍ ലക്ഷത്തിലധികം ആളുകള്‍ക്ക് വീട് നഷ്ടപ്പെട്ടു. ഇവരില്‍ വലിയൊരു പങ്കിന് യുകെ സര്‍ക്കാര്‍ തൊഴില്‍ വിസകള്‍ നല്‍കി ഉത്തര ഇംഗ്ലണ്ടിലെ വ്യാവസായിക നഗരങ്ങളിലേക്ക് (റോച്ച്‌ഡെയ്ല്‍, റോതര്‍ഹാം, ബ്രാഡ്‌ഫോര്‍ഡ്) കൊണ്ടുവന്നു. അവിടെയാണ് ഇന്ന് ഏറ്റവും കൂടുതല്‍ ഗ്രൂമിങ് ഗ്യാങ്ങുകള്‍ ഉള്ളത്.


ആദ്യകാലത്ത് പുരുഷന്മാര്‍ മാത്രമാണ് വന്നിരുന്നതെങ്കിലും 1970-കള്‍ക്ക് ശേഷം അവര്‍ തങ്ങളുടെ കുടുംബങ്ങളെയും യുകെയിലേക്ക് കൊണ്ടുവന്നു. നിലവില്‍ യുകെയിലുള്ള പാകിസ്ഥാന്‍ വംശജരില്‍ പകുതിയിലധികം പേരും യുകെയില്‍ തന്നെ ജനിച്ചുവളര്‍ന്ന രണ്ടും മൂന്നും തലമുറയില്‍പ്പെട്ടവരാണ്. ഏറ്റവും ഒടുവിലത്തെ ഔദ്യോഗിക ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം, ബ്രിട്ടനിലെ ആകെ മുസ്ലിം ജനസംഖ്യ ഏകദേശം 39 ലക്ഷമാണ്. ഇത് യുകെയുടെ ആകെ ജനസംഖ്യയുടെ 6.5 ശതമാനം വരും. ലണ്ടന്‍ പോലുള്ള വന്‍നഗരങ്ങളില്‍ മുസ്ലിം ജനസംഖ്യ 15 ശതമാനത്തോളമാണ്. അതിന്റെ ഭാഗമായി ഇപ്പോള്‍ പൊലീസ് പോലും കയറാന്‍ മടിക്കുന്ന മുസ്ലീം ഗെറ്റോകള്‍ ലണ്ടന്‍ നഗരത്തില്‍ രൂപപ്പെട്ട് വരികയാണ്. ഭീകരാക്രമണങ്ങളും വര്‍ധിക്കുന്നു.


യുകെയിലെ ലൈംഗിക ചൂഷണ കേസുകളില്‍ എല്ലാ വംശത്തിലും മതത്തിലും പെട്ട കുറ്റവാളികളുണ്ട്. എന്നാല്‍ ഗ്രൂമിങ് ഗ്യാങ് മാതൃകയിലുള്ള സംഘടിത ശൃംഖലകള്‍ ബ്രിട്ടീഷ്-പാകിസ്ഥാനി പശ്ചാത്തലമുള്ള മുസ്ലിം പുരുഷന്മാര്‍ അതിഭീകരമായി ഉള്‍പ്പെട്ടിട്ടുണ്ടെന്നത് ഔദ്യോഗിക അന്വേഷണങ്ങളില്‍ തെളിഞ്ഞിട്ടുള്ള കാര്യമാണ്. ഇപ്പോള്‍, യുകെ പാര്‍ലമെന്റില്‍ റൂപര്‍ട്ട് ലോവെ സമര്‍പ്പിച്ച സമഗ്രമായ റിപ്പോര്‍ട്ടില്‍, വെള്ളക്കാരായ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് യുകെയില്‍ നടന്ന വലിയ രീതിയിലുള്ള സംഘടിത പീഡനങ്ങള്‍ക്ക് പിന്നില്‍ 'ഭൂരിഭാഗവും പാകിസ്ഥാനി മുസ്ലിംകള്‍' ആയിരുന്നുവെന്ന് എടുത്തുപറയുന്നുണ്ട്. മറ്റ് ചില നഗരങ്ങളില്‍ നടന്ന ഗ്രൂമിങ് കേസുകളില്‍ വെള്ളക്കാരായ കുറ്റവാളികളും, ആഫ്രിക്കന്‍-കരീബിയന്‍ വംശജരും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, യുകെയിലെ വടക്കന്‍ നഗരങ്ങളില്‍ ചിലയിടങ്ങളില്‍ വെള്ളക്കാരായ പുരുഷന്മാരുടെ സംഘങ്ങളും കുട്ടികളെ ചൂഷണം ചെയ്തതിന് പിടിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ അതൊക്കെ ഒറ്റപ്പെട്ട സംഭവമാണ്. പാക് വംശജരെപ്പോലെ വ്യാപകമായ നെറ്റ്വര്‍ക്കല്ല.


മതപ്രേരിത മാനഭംഗം


'മതമാണ്, മതമാണ്, മതമാണ് പ്രശ്നം' എന്ന് പറഞ്ഞവന്റെ നാക്ക് പൊന്നാവുകയാണ്. യു കെയിലെ ഈ പ്രണയ ബലാത്സങ്ങള്‍ക്ക് പിന്നിലും മതം തന്നെയാണ്. മുസ്ലീങ്ങളല്ലാത്ത, വെള്ളക്കാരായ കുട്ടികളെ മാത്രമെ ഇവര്‍ കെണിയില്‍പെടുത്തൂ. ഇരകളെ മതംമാറ്റാനും ശ്രമം നടത്തിയിട്ടുണ്ട്. യുകെയെ ഒരു ഇസ്ലാമിക രാജ്യമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ കുട്ടികളെ ഉണ്ടാക്കാനാണ് തങ്ങള്‍ ഇങ്ങനെ ചെയ്തത് എന്ന് സമ്മതിച്ച മതഭ്രാന്തന്‍മ്മാര്‍പോലും ഈ ഗ്രൂപ്പിലുണ്ട്! ആര്‍ത്തവതുടക്കമാണ് പെണ്‍കുട്ടിയുടെ പ്രായപൂര്‍ത്തിക്കാലമെന്നുള്ള വികല ധാരണവെച്ചുപുലര്‍ത്തുന്നവരാണ് പീഡകരില്‍ ഏറെയും. ഏറ്റവും വിചിത്രം, ഈ ബലാല്‍സംഗികളില്‍ ഏറെയും അഞ്ചുനേരം നിസ്‌ക്കരിക്കുന്ന വിശ്വാസികളാണെന്നതാണ്. പലരും മയക്കുമരുന്നും മദ്യവും പെണ്‍കുട്ടികള്‍ക്ക് കൊടുക്കുമെങ്കിലും, ഹറാമായതിനാല്‍ സ്വയം ഉപയോഗിക്കില്ലെന്നും, റൂപര്‍ട്ട് ലോവെ റിപ്പോര്‍ട്ട് പറയുന്നു. അവരും നമ്മളും എന്ന കൃത്യമായ വ്യത്യാസം പീഡകര്‍ക്ക് ഉണ്ടായിരുന്നു. സ്വന്തം രാജ്യമായ പാക്കിസ്ഥാനിലോ, മറ്റേതെങ്കിലും ഇസ്ലാമിക രാജ്യത്ത് ആണെങ്കിലോ തങ്ങള്‍ ഇങ്ങനെ ചെയ്യുമായിരുന്നില്ല, എന്ന് പീഡകരില്‍ പലരും മൊഴി നില്‍കിയിട്ടുണ്ട്.


ലോവ് തന്റെ പാര്‍ലമെന്റ് പ്രസംഗത്തില്‍ ഇരകളില്‍ ഒരാളുടെ മൊഴി ഇങ്ങനെ ഉദ്ധരിക്കുന്നു-'വെള്ളക്കാരായ പെണ്‍കുട്ടികള്‍ക്കും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്കും ധാര്‍മികതയോ മൂല്യങ്ങളോ കുറവാണെന്ന തരത്തില്‍ കുറ്റവാളികള്‍ നിരന്തരം സംസാരിച്ചിരുന്നു. അതേസമയം മുസ്ലിം പെണ്‍കുട്ടികള്‍ക്ക് അന്തസ്സും ഉയര്‍ന്ന ധാര്‍മിക നിലവാരവും ഉണ്ടെന്നാണ് അവര്‍ വിശേഷിപ്പിച്ചത്. എന്നോടുള്ള ക്രൂരമായ


ക്രൂരമായ പെരുമാറ്റത്തെ ന്യായീകരിക്കാനും എന്നെ കൂടുതല്‍ അപമാനിക്കാനും നിയന്ത്രിക്കാനുമാണ് അവര്‍ ഈ താരതമ്യങ്ങള്‍ ഉപയോഗിച്ചത്''.ഈ കുറ്റവാളികളെ രാജ്യത്തുനിന്നും പുറത്താക്കണമെന്നും, നിയമവ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസമില്ലാത്തതിനാല്‍ താന്‍ നേരിട്ട് നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ എംപി പദവി ഉപയോഗിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ലോവ് ആവര്‍ത്തിച്ചു.


പക്ഷേ ഇപ്പോള്‍ ഗ്രൂമിങ് ഗ്യാങ്ങുകളെ തടയാന്‍ ബ്രിട്ടന്‍ ശക്തമായ നടപടി സ്വീകരിച്ചുവരികയാണ്. 'ഗ്രൂമിങ് ഗ്യാങ്‌സ് ടാസ്‌ക് ഫോഴ്‌സ്', നാഷണല്‍ ക്രിമിനല്‍ ഏജന്‍സിയുടെ കീഴില്‍ 'ഓപ്പറേഷന്‍ ബീക്കണ്‍' എന്നിവ രൂപീകരിച്ചത്് ഇതിന്റെ ഭാഗമാണ്. ഗ്രൂമിങ് ഗ്യാങ്ങുകളെക്കുറിച്ചും മുന്‍കാലങ്ങളിലെ വീഴ്ചകളെക്കുറിച്ചും അന്വേഷിക്കാന്‍ നിയമപരമായ അധികാരങ്ങളുള്ള ഒരു സ്വതന്ത്ര കമ്മീഷന്‍ നിലവില്‍ വന്നു. മുമ്പ്, പൊലീസ് അന്വേഷണം അവസാനിപ്പിച്ചതോ ഉപേക്ഷിച്ചതോ ആയ ആയിരത്തിലധികം പഴയ കേസുകള്‍ വീണ്ടും തുറന്ന് അന്വേഷിക്കാന്‍ ഉത്തരവിട്ടു. കുട്ടികളെ ഗ്രൂം ചെയ്യുന്നത് ശിക്ഷയുടെ കാഠിന്യം വര്‍ദ്ധിപ്പിക്കാനുള്ള ഒരു പ്രധാന ഘടകമായി നിയമത്തില്‍ ഉള്‍പ്പെടുത്തി. 16 വയസ്സില്‍ താഴെയുള്ള കുട്ടികളുമായുള്ള ലൈംഗികബന്ധം കര്‍ശനമായ ബലാത്സംഗ കുറ്റമായി കണക്കാക്കാന്‍ നിയമം പരിഷ്‌കരിച്ചു. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന പ്രതികളുടെ വംശീയതയും ദേശീയതയും കൃത്യമായി രേഖപ്പെടുത്തുന്നത് പോലീസ് സേനകള്‍ക്ക് നിര്‍ബന്ധമാക്കി. പ്രതികള്‍ ഇരകളെ കടത്താന്‍ ടാക്സികള്‍ ഉപയോഗിക്കുന്നത് തടയാന്‍ കര്‍ശനമായ ടാക്സി ലൈസന്‍സിങ് നിയമങ്ങള്‍ കൊണ്ടുവന്നു. ഇരകള്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗും പിന്തുണയും നല്‍കുന്നതിനും അന്വേഷണങ്ങള്‍ വേഗത്തിലാക്കുന്നതിനുമായി ദശലക്ഷക്കണക്കിന് പൗണ്ടിന്റെ പ്രത്യേക ഫണ്ട് അനുവദിച്ചു.


ജിഹാദിസവും തീവ്രവാദവും തടയുന്നതിനായും ബ്രിട്ടന്‍ കിണഞ്ഞ് പരിശ്രമിക്കയാണ്. സര്‍ക്കാര്‍ ടപ്പിലാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഡീ-റാഡിക്കലൈസേഷന്‍ പ്രോഗ്രാം 'പ്രിവന്റ്' ആണ് ഇതില്‍ പ്രധാനം. യുയുടെ സമഗ്രമായ ഭീകരവിരുദ്ധ തന്ത്രമായ 'കോണ്ടസ്റ്റ്' ന്റെ നാല് പ്രധാന തൂണുകളില്‍ ഒന്നാണിത്. തീവ്രവാദ ആശയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ സാധ്യതയുള്ള വ്യക്തികളെ മുന്‍കൂട്ടി കണ്ടെത്തി അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. തീവ്രവാദ ചിന്താഗതികളിലേക്ക് വഴിമാറാന്‍ സാധ്യതയുള്ള വ്യക്തികള്‍ക്ക് കൗണ്‍സിലിംഗ്, മെന്ററിംഗ് എന്നിവ നല്‍കുന്ന ഒരു പ്രോഗ്രാമാണിത്.പോലീസ്, സാമൂഹിക പ്രവര്‍ത്തകര്‍, മതനേതാക്കള്‍, മാനസികാരോഗ്യ വിദഗ്ദ്ധര്‍ എന്നിവരടങ്ങുന്ന ഒരു മള്‍ട്ടി-ഏജന്‍സി പാനലാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ജിഹാദിസ്റ്റ് ആശയങ്ങളെ പ്രതിരോധിക്കാന്‍ യോഗ്യരായ ഇസ്ലാമിക പണ്ഡിതന്മാരെ ഉപയോഗിച്ച് ശരിയായ മതവിദ്യാഭ്യാസവും കൗണ്‍സിലിംഗും വ്യക്തികള്‍ക്ക് നല്‍കുന്നു.അധ്യാപകര്‍, സര്‍വ്വകലാശാല പ്രൊഫസര്‍മാര്‍, ഡോക്ടര്‍മാര്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് റാഡിക്കലൈസേഷന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ പ്രത്യേക പരിശീലനം നല്‍കുന്നു.


ഒരു വ്യക്തി തീവ്രവാദത്തിലേക്ക് നീങ്ങുന്നതായി സംശയം തോന്നിയാല്‍ അത് ബന്ധപ്പെട്ട അധികാരികളെ അറിയിക്കാന്‍ 'കൗണ്ടര്‍ ടെററിസം ആന്‍ഡ് സെക്യൂരിറ്റി ആക്ട് 2015' പ്രകാരം ഇവര്‍ക്ക് നിയമപരമായ ബാധ്യതയുണ്ട്.ഇന്റര്‍നെറ്റിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ജിഹാദിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ പ്രത്യേക സൈബര്‍ വിംഗുകള്‍ പ്രവര്‍ത്തിക്കുന്നു. ഭീകര സംഘടനകളുടെ വ്യാജ പ്രചാരണങ്ങളെയും വിദ്വേഷ പ്രസംഗങ്ങളെയും ചെറുക്കുന്നതിനായി ഓണ്‍ലൈനില്‍ കൃത്യമായ വിവരങ്ങളും അവബോധ വീഡിയോകളും പ്രചരിപ്പിക്കുന്നു. ഇങ്ങനെയൊക്കെ കഷ്ടപ്പെട്ടാണ്, ബിട്ടന്‍ ജിഹാദിസത്തോട് പൊരുതിനില്‍ക്കുന്നത്.


ബ്രിട്ടീഷ് ഗ്രൂമിങ് ഗ്യാങ്ങുകളുടെ അത്രക്ക് ഒന്നും വരില്ലെങ്കിലും, ലൗ ജിഹാദ് എന്ന് ആരോപണം ഉയര്‍ന്ന നമ്മുടെ നാട്ടിലെ മതംമാറ്റ വിവാഹങ്ങളുടെ മോഡസ് ഓപ്പറന്‍ഡി ഒന്ന് നോക്കുക. സൗഹൃദം, ഇമോഷണല്‍ ബ്ലാക്ക്മെയിലിങ്, വ്യാജ പ്രണയം, മതപരത തുടങ്ങിയ ഘടകങ്ങളൊക്കെ അതിലും കാണാം!

Post a Comment

0 Comments