സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബംപർ VB 135452 എന്ന ടിക്കറ്റിന്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനം ഓരോ കോടി വീതം ആറുപേർക്ക്. രണ്ടാം സമ്മാനം നേടിയ ടിക്കറ്റ് നമ്പറുകൾ:
VA 616453,
VB 327020,
VC 348224,
VD 252972,
VE 649598,
VG 367998.
ഇത്തവണ അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഏജന്റുമാർക്ക് വിറ്റതായി ലോട്ടറി വകുപ്പ് അറിയിച്ചിരുന്നു. പാലക്കാട് ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റത്. തൃശൂർ, തിരുവനന്തപുരം ജില്ലകളാണ് വിൽപനയിൽ തൊട്ടടുത്തുള്ളത്. കഴിഞ്ഞവർഷം 42,87,350 ടിക്കറ്റുകളാണ് വിറ്റത്.

0 Comments