യു എസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ ഖബറടക്ക ചടങ്ങുകളിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനാണ് പ്രധാനമന്ത്രിയെ ചടങ്ങിന് ക്ഷണിച്ചതെന്ന് നയതന്ത്ര വൃത്തങ്ങൾ വ്യക്തമാക്കുന്നു.
വരുന്ന ജൂലൈ 5 മുതൽ 9 വരെയുള്ള തീയതികളിലാണ് ഖബറടക്ക ചടങ്ങുകൾ നടക്കുക. എന്നാൽ ഈ ക്ഷണം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നയതന്ത്ര കാര്യാലയത്തിൽ നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല.
മൂന്ന് പതിറ്റാണ്ടിലേറെ ഇറാൻ ഭരിച്ച ആയത്തുല്ല അലി ഖാംനഈ, കഴിഞ്ഞ ഫെബ്രുവരി 28 ന് ടെഹ്റാനിൽ അമേരിക്കയും ഇസ്റാഈലും നടത്തിയ ശക്തമായ വ്യോമാക്രമണത്തിന്റെ ആദ്യ ദിനത്തിലാണ് കൊല്ലപ്പെട്ടത്. തുടർന്ന് മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ഖബറടക്ക ചടങ്ങുകൾ നടക്കാൻ പോകുന്നത്.
ജൂലൈ 5, 6, 7 തീയതികളിൽ ടെഹ്റാനിലും ഖോമിലും വെച്ചാണ് പ്രാഥമിക ചടങ്ങുകൾ നടക്കുക. ഇതിന് ശേഷം ജൂലൈ 9 ന് മഷ്ഹദ് നഗരത്തിൽ വെച്ചായിരിക്കും അന്തിമ ഖബറടക്ക ചടങ്ങുകൾ.

0 Comments