അമ്മയുടെയും കുടുംബത്തിൻ്റെയും ദോഷങ്ങൾ മാറാൻ പെൺകുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകട്ടികളെ പീഡിപ്പിച്ച മന്ത്രവാദി പിടിയിൽ.
കടയ്ക്കൽ സ്വദേശി ശരത് ബാബു (55) ആണ് കിളിമാനൂർ പോലീസിന്റെ പിടിയിലായത്.
17 ഉം 13 ഉം വയസ്സുള്ള പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്.
മാതാവിൻ്റെ ദോഷങ്ങൾ മാറുന്നതിനായി ലൈംഗിക ബന്ധത്തിലേർപ്പെടണമെന്ന് പെൺകുട്ടികളെ പറഞ്ഞു വിശ്വസിപ്പിച്ചാണ് പീഡനം നടത്തിയത്.
2024 ഓഗസ്റ്റിനുശേഷം വീട്ടിൽ വെച്ചും തിരുവനന്തപുരത്തെ വിവിധ ലോഡ്ജുകളിലും വെച്ചുമാണ് നിരവധി തവണ പെൺകുട്ടികളെ പീഡിപ്പിച്ചത്.
കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി വില്പനയുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളും പ്രശ്നങ്ങളും പരിഹരിക്കാനാണ് കുടുംബം ഇയാളെ സമീപിച്ചത്.
ഭൂമി വില്പന സുഗമമായതോടെ ഇയാളിലുള്ള കുടുംബത്തിന്റെ വിശ്വാസ്യത വർദ്ധിക്കുകയും, ഇയാൾ വീട്ടിലെ സ്ഥിരം സന്ദർശകനാവുകയും ചെയ്തു.
അമ്മയുടെയും കുടുംബത്തിന്റെയും ദോഷങ്ങൾ മാറുന്നതിനായി പെൺകുട്ടികൾ ഇയാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് പീഡനം നടത്തിയത്. വീട്ടിലും ലോഡ്ജിലുമായി പെൺകുട്ടികൾ ക്രൂരമായ ചൂഷണത്തിന് ഇരയായി.
കുട്ടികൾക്ക് കൗൺസിലിംഗ് നൽകിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കിളിമാനൂർ പോലീസ് പോക്സോ (POCSO) അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

0 Comments