അഴൂരിൽ വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടുവയസ്സുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു

 *വീടിനുള്ളിൽ ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ








​ചിറയിൻകീഴ് അഴൂരിൽ വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടുവയസ്സുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. അഴൂർ മൂലേൽ വീട്ടിൽ ദിലീപ് – അനു ദമ്പതികളുടെ മകൻ ദിക്ഷൽ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു ദരുണമായ സംഭവം നടന്നത്.

​അമ്മയ്ക്കും സഹോദരിക്കുമൊപ്പം വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന ദിക്ഷലിന് പുലർച്ചെ കാലിൽ പാമ്പ് കടിയേൽക്കുകയായിരുന്നു. കുട്ടി നിലവിളിച്ചു കൊണ്ട് ഉണർന്നതിനെത്തുടർന്ന് വീട്ടുകാർ ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പോകുന്ന വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

​നോബിൾ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ദിക്ഷൽ. സംസ്ഥാനത്ത് പാമ്പ് കടിയേറ്റുള്ള മരണങ്ങൾ വർദ്ധിക്കുന്നത് ആശങ്കയുണർത്തുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് തൃശൂരിൽ പത്ത് വയസ്സുകാരൻ സമാനമായ രീതിയിൽ പാമ്പ് കടിയേറ്റ് മരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയുടെ വീടിനുള്ളിൽ നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു. പരിസരപ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Post a Comment

0 Comments