*കുംടുംബപ്രശ്നം 100 അടിയിലേറെ ആഴമുള്ള കിണറ്റിൽചാടിയ യുതിമരിച്ചു; രക്ഷിക്കാൻ കൂടചാടിയ സഹോദരനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി*


 [ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍ 

Toll free helpline number: 1056, 0471-2552056]

കുടുംബ പ്രശ്നങ്ങളെ തുടർന്നു 100 അടിയിലേറെ ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി. രക്ഷിക്കാനായി ചാടിയ സഹോദരനെ ഫയർ ഫോഴ്സ് എത്തി രക്ഷിച്ചു. വിഴിഞ്ഞം പുല്ലുവിള കരിച്ചൽ കല്ലുവിള ശരദാ സദനത്തിൽ അസിം ഷെയ്ഖിൻ്റെ ഭാര്യ അർച്ചനേന്ദ്ര  (26) ആണ് മരിച്ചത്. സഹോദരൻ ഭുവനേന്ദ്ര (22) കിണറിന്റെ അവസാനത്തെ വളയിൽ പിടിച്ചു കിടക്കുകയായിരുന്നു.


അർച്ചനേന്ദ്രയും ഭർത്താവ് അസിം ഷെയ്ഖും ചേർന്നു പൂവാറിൽ അക്ഷയ കേന്ദ്രം നടത്തി വരികയായിരുന്നു. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം


കുടുംബ പ്രശ്‌നങ്ങളാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം. 100 അടി താഴ്ചയുള്ള കിണറ്റിൽ ഒന്നും കാണാൻ കഴിയാത്ത സ്ഥിതിയായിരുന്നെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവം അറിഞ്ഞെത്തിയ


ഫയർ ഫോഴ്സ് ഉദ്യോ​ഗസ്ഥരായ ആർ ദിനേശ്, എസ്‍യു അരുൺ എന്നിവർ കിണറ്റിൽ ഇറങ്ങിയപ്പോഴാണ് അവസാന വളയത്തിൽ പിടിച്ചു കിടക്കുന്ന ഭുവനേന്ദ്രയെ കണ്ടതും രക്ഷിച്ചതും


  പിന്നീട് രണ്ടാമത് ഇറങ്ങിയാണ് അർച്ചനേന്ദ്രയുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. സഹോദരനെ രക്ഷപെടുത്തിയപ്പോൾ ബോധമുണ്ടായിരുന്നെന്നും കാലിന് പരുക്കേറ്റ് അവശനിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Post a Comment

0 Comments