വാട്‌സ്ആപ്പ് എന്തിന് ? 'അരാട്ടൈ ഉപയോഗിക്കൂ, മേക്ക് ഇന്‍ ഇന്ത്യ'; ഹര്‍ജിക്കാരനോട് സുപ്രീംകോടതി

 ബ്ലോക്ക് ചെയ്ത വാട്‌സ്ആപ്പ് അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി.


 വാട്‌സ്ആപ്പിന് പകരം 'അരാട്ടൈ' എന്ന തദ്ദേശീയ ആപ്പ് ഉപയോഗിക്കാന്‍ ഹര്‍ജിക്കാരനോട് പരമോന്നത കോടതി നിര്‍ദേശിച്ചുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.



ഇന്ത്യന്‍ കമ്പനിയായ സോഹോ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത മെസേജിങ് ആപ്പാണ് 'അരട്ടൈ'.


സ്വകാര്യ പോളി-ഡയഗ്‌നോസ്റ്റിക് സെന്ററിലെ ജീവനക്കാരനാണ് സുപ്രീം കോടതിയെ സമീപിച്ചത്. 


കഴിഞ്ഞ 10-12 വര്‍ഷമായി വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നും ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താന്‍ ഈ ആപ്പാണ് ഉപയോഗിച്ചിരുന്നതെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക മഹാലക്ഷ്മി പവാനി പറഞ്ഞതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.


ഇതോടെ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ നിങ്ങള്‍ക്ക് എന്ത് മൗലികാവകാശമാണുള്ളതെന്ന് എന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജികാകാരനോട് ചോദിച്ചതായി ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.



ആശയവിനിമയത്തിന് മറ്റ് ആപ്ലിക്കേ ഷനുകളുണ്ട്, നിങ്ങള്‍ക്ക് അവ ഉപയോഗിക്കാം.


അടുത്തിടെ 'അരാട്ടൈ' എന്നൊരു തദ്ദേശീയ ആപ്പ് വന്നിട്ടുണ്ട്.


അത് ഉപയോഗിക്കൂ. മേക്ക് ഇന്‍ ഇന്ത്യ!' എന്നും ജസ്റ്റിസ് മേത്ത കൂട്ടിച്ചേര്‍ത്തു. 


വാദം കേള്‍ക്കുന്നതിനിടെ ഹര്‍ജിയുടെ നിലനില്‍പ്പിനെക്കുറിച്ച് ബെഞ്ച് അഭിഭാഷകയോട് ചോദിക്കുകയും ഹര്‍ജിക്കാരന് ഒരു സിവില്‍ കേസ് ഫയല്‍ ചെയ്യാമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.


വാട്സാപ്പിനേക്കാൾ മികച്ച ഫീച്ചറുകൾ ഉള്ളതും  പൂർണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആപ്പാണ് അരാട്ടൈ.


സോഹോ കോർപ്പറേഷൻ ഇന്ത്യൻ കമ്പനിയായതിനാൽ വ്യക്തികളുടെ വിവരങ്ങൾ,ഡാറ്റകൾ ഇന്ത്യയിൽ തന്നെ സൂക്ഷിക്കുന്നതി പെരുമാറ്റപ്പെടുമെന്നതിനാൽ മറ്റു  ആശങ്കകളുമില്ല.


നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യുന്ന ആപ്പാണ് അരാട്ടൈ. പ്ളേ സ്റ്റോറ്റൻ  ഇത് ലഭ്യമാമാണ്.


Post a Comment

0 Comments