കൊച്ചാലുംമൂട്ടിൽ കണ്ടത് പുലിയല്ല നായയാണെന്ന് വനപാലകർ.


ഇന്ന് രാവിലെയാണ് കൊച്ചാലുംമൂട്  പരിസരത്ത് പാലിയെ കണ്ടതായി നാട്ടുകാരിൽ ചിലർ പറഞ്ഞത്. ഏതോ മൃഗം നടന്ന് പോയതിൻ്റെ കാൽപ്പാടുകളും അതിനൊപ്പം രക്തവ്യം കണ്ടിരുന്നു. ഇതിനെ പുലി ഇരയുമായി പോയതിന്റെ അടയാളമായി തെറ്റിദ്ധരിയ്ക്കുകയും ചെയ്തിരുന്നു.


നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് സ്ഥലത്ത് എത്തി നടത്തിയ പരിശോധയിൽ ഇത് നായയുടെ കാൽപ്പാടുകളാണെന്ന് കണ്ടെത്തി.സമീപത്തെ സി സി ടി വി ക ൾ പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിയ്ക്കുകയും ചെയ്തതോടെയാണ് ആശങ്കകൾ അകന്നത്.


പൂച്ചക്കുട്ടിയെ കടിച്ചു കൊണ്ടുപോകുന്ന ഒരു നായയുടെ ചിത്രമാണ് സിസിടിവി യിൽ പതിഞ്ഞിരുന്നത്.

Post a Comment

0 Comments